മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന് മന്ത്രി എം ബി രാജേഷ്

കൊച്ചി : മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങള്‍ നിക്ഷ്പക്ഷരാണെന്ന് പറയരുത്. തെറ്റ് ചെയ്യുന്നവര്‍ ആരായാലും സംരക്ഷിക്കില്ല എന്നും മന്ത്രി പറഞ്ഞു. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ ഊതി പെരുപ്പിക്കുകയാണ് മാധ്യമങ്ങള്‍. മുന്‍ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല എന്ന് വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്ത സംഭവം ഓര്‍മപ്പെടുത്തി മന്ത്രി പറഞ്ഞു.

നിയമനം ലഭിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് വിദ്യ മുന്‍ എസ്എഫ്‌ഐ നേതാവാണെന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കുന്നു. മുന്‍ എസ്എഫ്‌ഐ നേതാവാണെന്ന പ്രചരണം തെറ്റ് .വിദ്യക്ക് എതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജന്‍സികള്‍ക്ക് പലയിടത്തുനിന്നും ഭീഷണികള്‍ ഉണ്ടായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ചില മാധ്യമങ്ങള്‍ അടക്കം ഭീഷണിപ്പെടുത്തിയെന്ന് ഏജന്‍സികള്‍ തന്നോട് പറഞ്ഞു.ഇതിന് സ്ഥിരീകരണം ഇല്ലാത്തതുകൊണ്ടാണ് ഇക്കാര്യം ആരോപണമായി ഉന്നയിക്കാത്തതെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.ബ്രഹ്മപുരത്തേക്ക് ഇപ്പോള്‍ മാലിന്യം കൊണ്ടുപോകുന്നത് താല്‍ക്കാലിക സംവിധാനം.കൊണ്ടുപോകുന്ന മാലിന്യം കൃത്യമായി അവിടെ സംസ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

Top