‘ കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി കൊടുക്കാന്‍ ശ്രമിക്കുകയാണ്’; കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി കൊടുക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലാഭമല്ലാത്ത റൂട്ടുകള്‍ റദ്ദാക്കും. ശമ്പള – പെന്‍ഷന്‍ കാര്യത്തില്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് ഒരു ലോണ്‍ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ സമ്പൂര്‍ണ ചെലവ് ചുരുക്കിയേ തീരൂ. സിറ്റിയില്‍ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസല്‍ ലാഭിക്കാന്‍ കഴിയുന്നുണ്ട് സര്‍വ്വീസുകള ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങള്‍ റദ്ദാക്കിയത്.

പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത ബസുണ്ട്. അന്തര്‍ സംസ്ഥാന സര്‍വ്വീസ് ഉള്‍പ്പെടെ റദ്ദാക്കും. എംഎല്‍എമാര്‍ സഹകരിക്കുന്നുണ്ട് പത്തനാപുരത്ത് ഉള്‍പ്പെടെ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ ചോദ്യം ചോദിച്ച് എന്നെ വലയില്‍ ചാടിക്കാന്‍ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. കെഎസ്ആര്‍ടിസി എംഡി മാറുന്നുവെന്ന് കാര്യം അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

Top