മന്ത്രി കെ രാജുവിനോട് ജര്‍മ്മനിയില്‍ നിന്നും തിരിച്ചെത്താന്‍ പാര്‍ട്ടി നേതൃത്വം

Forest minister K Raju

തിരുവനന്തപുരം: സംസ്ഥാനമാകെ പ്രളയത്തില്‍ മുങ്ങുമ്പോള്‍ ജര്‍മ്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനോട് തിരിച്ചെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ജര്‍മ്മനിക്ക് പോയത്. കോട്ടയം ജില്ലയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതലയുള്ള ആളാണ് വനംമന്ത്രി രാജു. വിദേശയാത്ര വന്‍ വിവാദമായതോടെയാണ് പാര്‍ട്ടി നേതൃത്വം നടപടിയെടുത്ത് രാജുവിനോട് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടത്.

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനാണ് വനം മന്ത്രി ജര്‍മ്മനിയിലേക്ക് പോയിരുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്നാണ് മന്ത്രി ജര്‍മ്മനിക്ക് പുറപ്പെട്ടത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തിലെ അതിഥിയാണ് മന്ത്രി. പ്രളയക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയുടെ ചുമതല ഉള്ളപ്പോഴായിരുന്നു മന്ത്രിയുടെ വിനോദയാത്ര.

സ്വന്തം മണ്ഡലമായ കൊല്ലം ജില്ലയിലെ പുനലൂരില്‍ മഴക്കെടുതി കനത്ത നാശനഷ്ടം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും നില്‍ക്കാതെയാണ് അദ്ദേഹം ജര്‍മനിയിലേക്ക് തിരിച്ചത്. ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ യാത്ര റദ്ദാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

Top