‘കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കുന്നതാവരുത്’; കെ രാധാകൃഷ്ണന്‍

തൃശ്ശൂര്‍: ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം.ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി കെ രാധാകൃഷ്ണന്‍. ആര്‍എല്‍വി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ അധിക്ഷേപം അപലപനീയമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കുന്നതാവരുത്. രാമകൃഷ്ണന്‍ പരാതി നല്‍കിയാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

കാക്ക കുളിച്ചാല്‍ കൊക്ക് ആകുമോ എന്നാണ് പലരും ചോദിക്കുന്നത്. കൊക്ക് കുളിച്ചാല്‍ കാക്ക ആകുമോയെന്ന് ആരും ചോദിക്കാറില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പരാതിയുടെ പേരില്‍ സത്യഭാമയെ സര്‍ക്കാര്‍ വേദികളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആവില്ല. മാറ്റിനിര്‍ത്തല്‍ അല്ല നമ്മുടെ സമൂഹം സ്വീകരിക്കേണ്ട നിലപാട് എന്നും മന്ത്രി വ്യക്തമാക്കി.

Top