ദേവസ്വം ബോർ‍ഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ മന്ത്രി രാധാകൃഷ്ണൻ

തിരുവന്തപുരം: ദേവസ്വം ബോര്‍ഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും കോടതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും കോടതി നിയോഗിച്ച എക്‌സപേര്‍ട്ട് കമ്മറ്റികളുടെ പ്രവര്‍ത്തനം ശരിയാണോ എന്ന് കോടതി തന്നെ പരിശോധിക്കണമെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

‘കോടതി ഇടപെടലുകള്‍ ശരിയാണോയെന്ന് തോന്നിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തുന്ന രീതിയില്‍ കോടതിയുടെ ഇടപെടലുണ്ടാകുന്നു. കോടതികള്‍ ദന്തഗോപുരങ്ങളല്ല. സ്ഥായിയായി നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കണം. കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

ചിലത് ബോധ്യപ്പെടുന്നുണ്ട്. എന്നാല്‍ മറ്റ് ചിലത് ബോധ്യപ്പെടുന്നില്ല. കോടതി നിയോഗിച്ച എക്‌സപേര്‍ട്ട് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി തന്നെ പരിശോധിക്കണം. എക്‌സിക്യൂട്ടീവ് ചെയ്തതിനെക്കാള്‍ എന്താണ് കോടതി ഇടപെടലിലൂടെ ചെയ്തതെന്ന് വിലയിരുത്തണം. അഴിമതി തടയണമെന്ന കാര്യത്തില്‍ കോടതിയെക്കാള്‍ താല്‍പര്യം സര്‍ക്കാരിനുണ്ടെന്നും മന്ത്രി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

 

Top