minister K. K. Shailaja’s statement

kk-shylaja

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരണം പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്‌മെന്റുകള്‍ നാളെ ഹൈക്കോടതിയെ സമീപിക്കും.

സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനും വ്യക്തിഗത മാനേജ്‌മെന്റുകളും ഹര്‍ജി നല്‍കും. സര്‍ക്കാര്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചെന്നാണ് മാനേജുമെന്റുകളുടെ ആരോപണം.

സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ചു പ്രവേശനപ്രക്രിയ തുടങ്ങിയെന്നും അപേക്ഷകള്‍ സ്വീകരിച്ചതായും മാനേജ്‌മെന്റുകള്‍ പറയുന്നു.

അതേസമയം, പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുമെന്ന് ജെയിംസ് കമ്മിറ്റി നിലപാടെടുത്തു.

പുതിയ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കും. പ്രവേശനപ്പരീക്ഷാ കമ്മീഷണറുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ജസ്റ്റിസ് ജെ.എം.ജെയിംസ് അറിയിച്ചു.

സ്വാശ്രയ മേഖലയിലെയും കല്‍പിത സര്‍വകലാശാലയിലെയും മുഴുവന്‍ മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലും പ്രവേശനം നടത്തുന്നതിനുള്ള ചുമതല പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് മാനേജുമെന്റുമായുള്ള ഏറ്റുമുട്ടലിനു കളമൊരുങ്ങിയത്.

Top