എം.ജി. സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം കെ.ടി.ജലീല്‍ അറിഞ്ഞ് നടത്തിയതെന്ന്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയില്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ അധികം മാര്‍ക്ക് നല്‍കി വിജയിപ്പിച്ച സംഭവത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ വിമര്ഞശനവുമായി രമേശ് ചെന്നിത്തല. കെ.ടി.ജലീല്‍ അറിഞ്ഞാണ് മാര്‍ക്ക് ദാനം നടത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം കുറ്റസമ്മതം നടത്തുകയുണ്ടായി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടലെന്നും ചെന്നിത്തല ചോദിച്ചു.

ഇതിന് മുമ്പും മന്ത്രി മാര്‍ക്ക് ദാനം നടത്തിയിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ ചെയ്തതെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ എന്ത് ചുമതലയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

താന്‍ നടത്തിയ ആരാപണം പൊയ് വെടിയാണെന്ന് പറഞ്ഞ ജലീല്‍ നാളെ പശ്ചാത്തപിക്കേണ്ടി വരും. യൂണിവേഴ്സിറ്റികളില്‍ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കും. എന്നാല്‍ അക്കാദമിക കാര്യങ്ങളില്‍ ഇടപെടാനാകില്ല. ശക്തമായ പ്രക്ഷോഭങ്ങള്‍ ഇതിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top