വിസി നിയമന വിവാദം; ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരമൊരു അധികാരമില്ല. ഇല്ലാത്ത അധികാരം മന്ത്രി ഉപയോഗിച്ചുവെന്ന് കാനം പരോക്ഷമായി പറഞ്ഞു. ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയോ എന്ന ചോദ്യത്തില്‍ നിന്ന് കാനം ഒഴിഞ്ഞു മാറി.

കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥിനെ പുനര്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കത്തയച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു. ചാന്‍സലര്‍ സ്ഥാനം ഒഴിയുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ന്ന് അനുനയ നീക്കവുമായി മുഖ്യമന്ത്രി എത്തി.

Top