അലക്കുന്നത് വരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ; തോമസ് ചാണ്ടിക്കെതിരെ ജി സുധാകരന്‍

g sudhakaran

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി മന്ത്രി ജി. സുധാകരന്‍

അലക്കുന്നത് വരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ എന്ന് മന്ത്രി വിമര്‍ശിച്ചു.

വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ എന്നും സുധാകരന്‍ ആരാഞ്ഞു.

നേരത്തെ, ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി പുറത്ത് പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.

സ്വയം രാജിവെച്ച് ഒഴിയാനുള്ള മാന്യതയാണ് തോമസ് ചാണ്ടി കാട്ടേണ്ടതെന്നും ഇപ്പോഴത്തെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും വി എസ് തുറന്നടിച്ചു.

Top