ദേഹാസ്വാസ്ഥ്യം; മന്ത്രി ഇപി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രി ഇപ്പോഴുള്ളത്. അതേസമയം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം മന്ത്രിക്കും ഭാര്യക്കും കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇരുവരും കോവിഡ് മുക്തരായിരുന്നു. നിരീക്ഷണം പൂര്‍ത്തിയാക്കി മന്ത്രി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു വരുന്നതിനിടെയാണ് മന്ത്രിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Top