Minister conversation-mangalm news audio out

തിരുവനന്തപുരം: പരാതിക്കാരിയായ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രന്‍ അപമര്യാദയായി പെരുമാറിയെന്ന് മംഗളം വാര്‍ത്ത.

പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്നതായ ഓഡിയോ ക്ലിപ്പാണ് മംഗളം ടെലിവിഷന്‍ പുറത്തു വിട്ടിരിക്കുന്നത്.

തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് പുറത്ത് വിട്ട ഓഡിയോ സംഭാഷണങ്ങളില്‍ ഉള്ളത്. ഇത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇതു സംബന്ധമായ സര്‍ക്കാര്‍ വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ പുറത്തു വന്ന സംഭാഷണങ്ങള്‍ സംബന്ധിച്ച ആധികാരികത രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട്.

Top