സംസ്ഥാനത്ത് പാൽ വില കൂട്ടുമെന്ന് മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വർധനവ് അഞ്ച് രൂപയ്ക്ക് മുകളിലായിക്കും. പാൽ വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും ക്ഷീര കർഷകരുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും പാൽ വില വർദ്ധിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

നവംബർ ഇരുപതോടുകൂടി സംഘം ആദ്യ റിപ്പോർട്ട് സമർപ്പിക്കും. പാലുൽപാദനത്തിന്റെ ചെലവായിരിക്കും സംഘം പ്രധാനമായും പഠന വിധേയമാക്കുക. സംസ്ഥാനത്തെ മൂന്ന് മേഖലകളാക്കി തിരിച്ചായിരിക്കും പഠനം.

കാലിത്തീറ്റയുടെ വില വലിയ രീതിയിൽ ഉയർന്നത് കർഷകരെ പ്രതിസസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ ലഭിക്കുന്ന സബ്‌സിഡിത്തുക കണക്കാക്കിയാല്‍ പോലും കർഷകനുണ്ടാവുന്ന നഷ്ടം നികത്താൻ കഴിയുന്നില്ല, അതുകൊണ്ട് പാലിന് ആറു രൂപയെങ്കിലും ഉയർത്തണമെന്ന ആവശ്യം മിൽമയുടെ വിവിധ റീജിയണലുകൾ സർക്കാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു.

Top