കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ പേര് പറഞ്ഞ് മന്ത്രിയും എം.എല്‍.എമാരും

തിരുവനന്തപുരം: കോവളത്ത് പീഡനത്തിന് ഇരയായി മരിച്ച വിദേശ വനിതയുടെ പേര് മന്ത്രിയും എം.എല്‍.എമാരും നിയമസഭയില്‍ വെളിപ്പെടുത്തി. ചോദ്യോത്തരവേളയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ചോദ്യം ഉന്നയിച്ച ശബരിനാഥനാണ് ആദ്യം പേര് പറഞ്ഞത്. വിദേശ വനിതയുടെ പേര് എടുത്തു പറഞ്ഞ് മന്ത്രി മറുപടി നല്‍കുകയും ചെയ്തു. ഉപചോദ്യം ഉന്നയിച്ച കോണ്‍ഗ്രസ്സ് അംഗം വി.ടി.ബല്‍റാമും ഇരയുടെ പേര് പറഞ്ഞു. ചോദ്യോത്തരവേള ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടക്കായിരുന്നു ഇത്.

തുടര്‍ന്ന് സ്പീക്കര്‍ വിഷയത്തില്‍ ഇടപെടുകയും വിദേശ വനിതയുടെ പേര് ഒഴിവാക്കുന്നതാണ് നല്ലതെന്ന് അടുത്ത ഒരു ചോദ്യം കൂടി കഴിഞ്ഞപ്പോള്‍ അറിയിച്ചു.

Top