നരഭോജി കടുവയെ വെടിവെച്ചു കൊല്ലുന്നതില്‍ കര്‍ഷകപക്ഷ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: വയനാട് വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലുന്നതില്‍ കര്‍ഷക പക്ഷ നിലപാട് സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണം നടത്തുമെന്നും വനം വകുപ്പ് പൂര്‍ണ്ണ സജ്ജമെന്നും ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ അറിയിച്ചു.

കടുവയെ പിടികൂടാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് വനം വകുപ്പ്. വിവിധ റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങള്‍ തെരച്ചില്‍ തുടരുന്നുണ്ട്. പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചും കൂടൊരുക്കിയും ജാഗ്രത തുടരുകയാണ്. മൂടക്കൊല്ലി മേഖലയില്‍ കഴിഞ്ഞ ദിവസവും കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ പാശ്ചാത്തലത്തില്‍ ഉത്തരമേഖല സിസിഎഫ്, കെ എസ് ദീപയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Top