വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട് : വിഴിഞ്ഞം തുറമുഖ പ്രദേശത്തിന് പുറത്ത് ക്രമസമാധാനപാലനത്തിന് നിലവിൽ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രദേശത്തെ ക്രമസമാധാന പരിപാലനത്തിന് പൊലീസ് പര്യാപ്തമാണെന്നും പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നൽകാനാണ് കേന്ദ്ര സേനയെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ കോഴിക്കോട്ട് പറഞ്ഞു. പദ്ധതി പ്രദേശത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നും പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നൽകാനാണ് കേന്ദ്രസേനയെന്നും അദ്ദേഹം വിശദീകരിച്ചു.

വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിനും പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ  സംഘർഷങ്ങൾക്കും ബാഹ്യ ഇടപെടലുകൾ ഉണ്ടോയോ എന്നത് അന്വഷണത്തിൽ വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങളെ തള്ളി കളയാൻ കഴിയില്ല. പ്രദേശത്തെ കുറിച്ച് കൂടുതൽ അറിയാവുന്ന വ്യക്തിയാണ് അദ്ദേഹം. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കാൻ പറയുന്നത് ബുദ്ധിയില്ലാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top