വിനായകന്റെ മാതാപിതാക്കളെ ഞായറാഴ്ച എ.കെ ബാലന്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെ ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ രക്ഷിതാക്കളെ മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് മന്ത്രി തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പോളയ്ക്കല്‍ പങ്കന്‍തോട് കോളനിയിലെ വിനായകന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണും.

വിനായകന്റെ മരണത്തില്‍ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തൃശൂര്‍ പാവറട്ടി പോലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് പോലീസിനെതിരെ ഉയര്‍ന്നത്.

Top