26 താരങ്ങള്‍, കൊവിഡിനെ ലളിതമായ വാക്കുകളില്‍ ജനങ്ങളിലേക്ക്, ആശങ്ക

മിനിസ്‌ക്രീനിലെ ജനപ്രിയ താരങ്ങള്‍ കൊവിഡ് 19 പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലളിതമായ വാക്കുകളില്‍ ജനങ്ങളിലെത്തിക്കുകയാണ് ‘ആശങ്ക’യിലൂടെ. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്ന സീരിയല്‍ താരങ്ങള്‍ അഭിനയിച്ച ഹ്രസ്വ ചിത്രം പുറത്തെത്തി. മലയാള ടെലിവിഷന്‍ ഫ്രട്ടേണിറ്റിയുടെയും ആത്മ സംഘടനയുടെയും സഹകരണത്തോടെ സീരിയല്‍ കുടുംബം എന്ന വാട്‌സ്ആപ് കൂട്ടായ്മയാണ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.

സംവിധായകരായ ടി എസ് സജി, പ്രസാദ് നൂറനാട്, ആദിത്യന്‍ എന്നിവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വിനു നാരായണന്റേതാണ് തിരക്കഥ. പ്രഭാത് ഹരിപ്പാട് സ്റ്റുഡിയോ സംവിധാനങ്ങള്‍ ഒരുക്കി. നേരത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സീരിയല്‍ താരങ്ങളുടെ ഗാന, നൃത്ത വീഡിയോകളും പുറത്തെത്തിയിരുന്നു. പ്രസാദ് നൂറനാടാണ് രണ്ട് വീഡിയോകളും ഒരുക്കിയത്.

മനോജ് കുമാര്‍, ശരണ്‍, ആനന്ദ് കുമാര്‍, ദിനേശ് പണിക്കര്‍, ദിലീപ് ശങ്കര്‍, ജിഷിന്‍ മോഹന്‍, സന്തോഷ് കുറുപ്പ്, പ്രഭ ശങ്കര്‍, പ്രമോദ് മണി, ഡിവൈഎസ്പി രാജ് കുമാര്‍, രമേശ്, രാമു മംഗലപ്പള്ളി, രാജ്‌മോഹന്‍, അരുണ്‍, ഹാഷിം, സോജപ്പന്‍ , അനീഷ്, റെജി നായര്‍, രജീഷ്, ലളിത ശ്രീ, ബീന ആന്റണി, ഉമ നായര്‍, ലക്ഷ്മി പ്രസാദ്, ജീജാ സുരേന്ദ്രന്‍, ബിന്ദുകൃഷ്ണ, ശോഭ, ആരോമല്‍ എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Top