നഴ്‌സുമാരുടെ മിനിമം വേതനം ; മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാറിന്റെ അന്ത്യശാസനം

nurses

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാരിന്റെ അന്ത്യശാസനം.

ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന സമിതിയുടെ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.

മിനിമം വേതനത്തിന്റെ കാര്യത്തില്‍ മാനേജുമെന്റുകള്‍ തിങ്കളാഴ്ച തീരുമാനമെടുത്തില്ലെങ്കില്‍ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സമരത്തിലേയ്ക്ക് നീങ്ങുമെന്നാണ് നഴ്‌സുമാരുടെ മുന്നറിയിപ്പ്. മുന്നൂറ്റിയമ്പതോളം ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം നഴ്‌സുമാരുടെ സമരപ്രഖ്യാപനം കണക്കിലെടുത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തി.

Top