‘സ്മാര്‍ട്ടായി മിനി’ ; ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് പ്രോ എഡിഷന്‍ ഇന്ത്യയില്‍

ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് (JCW) പ്രോ എഡിഷനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ മിനി.

43.90 ലക്ഷം രൂപയാണ് ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ട്യൂണിംഗ് കിറ്റോടെയുള്ള കൂപ്പര്‍ എസ് ത്രീഡോര്‍ ഹാച്ച്ബാക്കിന്റെ എക്‌സ്‌ഷോറൂം വില.

ഇതിനു പുറമെ പ്രീമിയം സ്‌റ്റൈലിംഗ് ഏകുന്ന ഒറിജിനല്‍ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ആക്‌സസറികളും കൂപ്പര്‍ എസില്‍ ഒരുങ്ങുന്നു.

jcw3

ജെസിഡബ്ല്യു ഡിസൈന്‍ ഹൗസില്‍ നിന്നും കടമെടുത്ത കോസ്മറ്റിക് അപ്‌ഗ്രേഡുകളാണ് ഇതില്‍ ഉള്ളത്.

കാര്‍ബണ്‍ ഫിനിഷ് നേടിയ ഡ്യൂവല്‍ പൈപ് എക്‌സ്‌ഹോസ്റ്റുകളും, കണ്‍ട്രോളബിള്‍ എക്‌സ്‌ഹോസ്റ്റ് വാല്‍വും, 17 ഇഞ്ച് കോസ്‌മോസ് സ്‌പോക്ക് ബ്ലാക് അലോയ് വീലുകളും റിയര്‍ എന്‍ഡ് ഡിസൈനിലും ശ്രദ്ധനേടിയിട്ടുണ്ട്.

റെഡ് റൂഫ്,ORVMകള്‍ മാറ്റ് ബ്ലാക്‌റെഡ് പെയിന്റ് സ്‌ട്രൈപുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍, സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ നിന്നും ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വേറിട്ട് നില്‍ക്കുന്നു.

സ്‌പോര്‍ട് സീറ്റുകളും, കോണ്‍ട്രാസ്റ്റ് റെഡ് ഡൈനാമിക്കയും ഉള്‍പ്പെടുന്ന ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ് വീലും, പാഡില്‍ ഷിഫ്റ്റുകളും, ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ഡോര്‍ സില്ലുകളും, ഗിയര്‍ സെക്ടര്‍ ലെവറും, ആന്ധ്രസൈറ്റ് ഫിനിഷ് നേടിയ റൂഫ് ലൈനറും ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് എഡിഷന്റെ മാറ്റുകൂട്ടുന്നു.

jcw2

208 bhp കരുത്തും 300 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് മിനി ജെസിഡബ്ല്യു പ്രോ എഡിഷനില്‍ ഒരുങ്ങുന്നത്.

എഞ്ചിനുമായി ബന്ധപ്പെട്ടുള്ള 6 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സിലൂടെയാണ് ഫ്രണ്ട് വീലുകളിലേക്ക് കരുത്തെത്തുന്നത്.6.5 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത ലഭിക്കും.

കംഫോര്‍ട്ട്, സ്‌പോര്‍ട്, എഫിഷ്യന്‍സി മോഡുകളാണ് പുതിയ പതിപ്പില്‍ ലഭിക്കുക.ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, റണ്‍ഫ്‌ളാറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ സുരക്ഷാ സജ്ജികരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Top