മിനി ബസും ട്രക്കും കൂട്ടിയിടിച്ചു; 11 മരണം, 5 പേരുടെ നില അതീവ ഗുരുതരം

ബംഗളൂരു: കര്‍ണാടകയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് പതിനൊന്ന് മരണം. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. ധര്‍വാഡിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. ദാവനഗരിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട മിനിബസാണ് അപകടത്തില്‍പ്പെട്ടത്. മിനി ബസ് ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളുമാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് പേര്‍ അപകടസ്ഥലത്തും ആറു പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്. പരിക്കേറ്റവരെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണെന്നും ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു.

Top