“തൊഴിലാളികള്‍ മടങ്ങി വരില്ല, അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനേ ഇനി കഴിയൂ”

മേഘാലയ :ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ ജീവനോടെ കിട്ടാന്‍ ഒരു സാധ്യതയുമില്ലെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സാഹിബ് അലി. തുരങ്കത്തില്‍ മുഴുവന്‍ വെള്ളം നിറഞ്ഞിരിക്കുമെന്നും പിന്നെയെങ്ങനെയാണ് അവരെ ജീവനോടെ കിട്ടുകയെന്നുമാണ് സാഹിബ് അലി ചോദിക്കുന്നത്. ഖനിയില്‍ നിന്നും ര്ക്ഷപ്പെട്ട അഞ്ച് പേരിലൊരാളാണ് സാഹിബ് അലി.

ആസാമിലെ ചിരംഗ് ജില്ലയില്‍ നിന്നുള്ളയാളാണ് സാഹിബ് അലി.രക്ഷപ്പെട്ട മറ്റ് നാലു പേര്‍ സ്വന്തം നാട്ടിലേക്ക് പോയി.”ഇരുപത്തിരണ്ടു പേരാണ് ഖനിയിലേക്ക് ഇറങ്ങിയത്. അതിരാവിലെ തന്നെ ഖനിയിലേക്ക് ഇറങ്ങി ജോലി തുടങ്ങിയിരുന്നു. ഏകദേശം ഏഴുമണിയായതോടെ ഖനിയില്‍ വെള്ളം നിറഞ്ഞിരുന്നു.

ഉന്തുവണ്ടിയിലേക്ക് കല്‍ക്കരി നിറയ്ക്കുകയായിരുന്നു സാഹിബ് അലി. പെട്ടെന്ന് വലിയ ശബ്ദത്തോടെ വെള്ളം അകത്തേക്ക് ഇരച്ചു കയറി. മൃതദേഹങ്ങള്‍ ഒരുവിധം പുറത്തെത്തിച്ച് അവരുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാമെന്ന് മാത്രമാണ് താന്‍ പ്രതീക്ഷിക്കുന്നത്” – സാഹിബ് പറയുന്നു.

ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോഴും ഇതുവരെ ഒരാളെ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍.

70 അടി വെള്ളമാണിപ്പോള്‍ ഖനിയിലുള്ളത്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിലെ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ടെങ്കിലും സമീപത്തെ നദിയിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി ഖനിയിലെ ജലനിരപ്പും ഉയരുകയാണ്.

Top