മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി

പന്തളം: മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി. അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉല്ലാസിനെ ഉമ്മൻ ചാണ്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു.

അടുത്തിടെ ബിജെപിയിൽ ചേർന്ന പന്തളം പ്രതാപനെതിരെ പത്ത് വർഷം മുമ്പ് ഉല്ലാസ് മത്സരിച്ചിരുന്നു. അന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഉല്ലാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പത്ത് വർഷം മുമ്പ് പന്തളം പഞ്ചായത്തായിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം പ്രതാപനെതിരെ ഉല്ലാസ് പന്തളം മത്സരിച്ചിരുന്നു.

ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി എന്നീ താരങ്ങൾക്ക് പിന്നാലെയാണ് ഉല്ലാസ് പന്തളത്തിന്‍റെ വരവ്.

Top