കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം; ബിനു കമാല്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: വട്ടപ്പാറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസ് മിമിക്രി താരം ബിനു കമാല്‍ റിമാന്‍ഡില്‍.വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജംഗ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Top