MIM Legal aid to Muslim Youths, who arrested by NIA: Owaisi

ഹൈദരാബാദ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍.ഐ.എ അറസ്റ്റു ചെയ്ത അഞ്ച് യുവാക്കള്‍ക്ക് നിയമസഹായം നല്‍കുമെന്ന് എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസി. ഭീകരവാദത്തെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും ഒവൈസി പറഞ്ഞു.

അറസ്റ്റിലായ യുവാക്കളുടെ കുടുംബാംഗങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അവര്‍ നിരപരാധികളാണെന്നാണ് കുടുംബാഗങ്ങള്‍ പറയുന്നത്. അതുകൊണ്ടാണ് അവരെ സഹായിക്കാന്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കിയതെന്ന് ഹൈദരാബാദ് എം.പി കൂടിയായ ഒവൈസി പറഞ്ഞു.

യുവാക്കള്‍ നിരപരാധികളാണെങ്കില്‍ അവര്‍ക്കുവേണ്ടി നിയമ പോരാട്ടം നടത്തും. അങ്ങനെയെങ്കില്‍ നിശബ്ദരാവില്ലെന്നും റമദാനിലെ അവസാന വെള്ളിയാഴ്ച മക്ക മസ്ജില്‍ നടത്തിയ പ്രസംഗത്തില്‍ ഒവൈസി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് എന്‍.ഐ.എ ഹൈദരാബാദില്‍ നിന്ന് 11 അംഗ സംഘത്തെ ഐ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. സംഘം വന്‍ ആക്രമണങ്ങള്‍ക്ക് പദ്ധതി ഇട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖരെയും തിരക്കേറിയ പ്രദേശങ്ങളെയും ലക്ഷ്യംവച്ച് സ്‌ഫോടന പരമ്പരയ്ക്കായിരുന്നു പദ്ധതി. റംസാന്‍ മാസത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നാതായി എന്‍.ഐ.എ അധികൃതര്‍ പറയുന്നു.

അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ ഇവരുടെ പക്കല്‍ വന്‍ ആയുധശേഖരം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Top