MIM chief Asaduddin Owaisi statement

ഹൈദരാബാദ്: മുസ്‌ലിം യുവാക്കള്‍ ഇസ്‌ലാമിനായി മരിക്കുകയല്ല, ജീവിക്കുകയാണെന്ന് വേണ്ടതെന്ന് ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) സംഘടനാ നേതാവ് അസദുദീന്‍ ഒവൈസി.

ഇസ്‌ലാമിക വിരുദ്ധ സേനകളുടെ കയ്യിലെ ഉപകരണം മാത്രമാണ് ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്). ഇസ്‌ലാമിനായി മരിക്കരുത്, പക്ഷേ മനുഷത്വത്തിനായി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതു നമ്മുടെ രാജ്യമാണ്. അതിനാല്‍ ഐക്യത്തോടെ നില്‍ക്കണമെന്നും ഒവൈസി പറഞ്ഞു. മദീനയിലെ പ്രവാചകന്റെ പള്ളിക്ക് നേരെയുണ്ടായ ഐഎസ് ആക്രമണം ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈവേലയാണ്.

ഐഎസ് ഇസ്‌ലാമിനെ പൈശാചികമായി ചിത്രീകരിക്കുകയാണെന്നും ഭീകരര്‍ നായ്ക്കളാണെന്നും ഒവൈസി പറഞ്ഞു.

യഥാര്‍ഥ ജിഹാദ് ആകണമെങ്കില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും അവരുടെ പെണ്‍മക്കള്‍ക്ക് വിവാഹ സഹായം നല്‍കുകയും ചെയ്യുകയാണെന്ന് വേണ്ടതെന്നും ഒവൈസി പറഞ്ഞു.

ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Top