മില്‍മ പാലിന് വില കൂടും;പുതുക്കിയ വില വ്യാഴാഴ്ച മുതൽ നിലവില്‍ വരും

തിരുവനന്തപുരം: മില്‍മ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ബോര്‍ഡ് യോഗം ഇന്ന് ചേരും.ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയര്‍ന്ന ചെലവ് കണക്കിലെടുത്താണ് വില കൂട്ടാന്‍ തീരുമാനിച്ചതെന്ന്‌ കമ്പനി വ്യക്തമാക്കിയിരുന്നു. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ ലിറ്ററിന് നാല് രൂപ കൂടും.

വില വര്‍ദ്ധിക്കുന്നതോടെ ഇളം നീല കവര്‍ പാലിന് ലിറ്ററിന് 40 ല്‍ നിന്ന് 44 രൂപയും കടുംനീല കവര്‍ പാലിന് ലിറ്ററിന് 41 ല്‍ നിന്ന് 45 രൂപയുമാകും. മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. വില വര്‍ദ്ധന വ്യാഴാഴ്ച മുതലാണ് നിലവില്‍ വരിക.

Top