മില്‍മ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

MILMA

തിരുവനന്തപുരം: മില്‍മ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 2016 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

കൂടാതെ പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയതി മുതല്‍ 15 മാസത്തിനുള്ളില്‍ ആസ്തി ബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാനും മന്ത്രിസഭാ യോഗം താരുമാനിച്ചിട്ടുണ്ട്. 15 മാസമെന്ന കാലാവധി 30 മാസമാക്കി ഉയര്‍ത്തുന്നതിനാണ് ഓര്‍ഡിനന്‍സ് കൊണ്ടു വരിക.

Top