സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചു മുതല്‍ ഏഴ് രൂപ വരെ കൂട്ടുവാന്‍ ശുപാര്‍ശ

MILMA

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില കൂട്ടുവാന്‍ ശുപാര്‍ശ. വില ലിറ്ററിന് അഞ്ചു മുതല്‍ ഏഴ് രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ.

2017ലാണ് അവസാനമായി പാലിന്റെ വില വര്‍ധിപ്പിച്ചത്. അതിനാല്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വില വര്‍ധിപ്പിക്കാറുള്ളൂ. ഇതുമായി ബന്ധപ്പെട്ട് നാളെ വകുപ്പ് മന്ത്രിയുമായി മില്‍മ ചര്‍ച്ച നടത്തും.

നിരക്ക് വര്‍ധന പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാത്രമായിരിക്കും എത്രരൂപവരെ വര്‍ധിപ്പിക്കാമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തൂ. വില വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.

Top