ഓണം വിപണിയില്‍ മില്‍മയ്ക്ക് മികച്ച നേട്ടം

കോഴിക്കോട്: ഓണത്തിന് ആഗസ്റ്റ് 28, 29, 30 തിയ്യതികളില്‍ 28 ലക്ഷം ലിറ്റര്‍ പാലും 5.28 ലക്ഷം കിലോ ഗ്രാം തൈരും വിതരണം ചെയ്ത് മില്‍മ മലബാര്‍ മേഖലാ യൂണിയന് മികച്ച വില്‍പ്പന. കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പാല്‍ വില്‍പ്പനയില്‍ 3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണത്തിനാവശ്യമായ പാല്‍ തദ്ദേശീയമായി തന്നെ സംഭരിച്ച് വിപണനം നടത്താനായി.

പുതിയതായി വിപണിയിലിറക്കിയ പാലിനും നല്ല സ്വീകാര്യത ലഭിച്ചു. ഓണത്തോടനുബന്ധിച്ച് 3 കോടിയിലധികം രൂപ അധിക വിലയായി ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി. 45000 പ്രൊഡക്ട് കിറ്റുകളും വിലക്കുറവില്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി.
നെയ്യ് 250 ടണ്‍, പാലട 97 ടണ്‍, പേഡ 37 ടണ്‍ എന്നിവയും ഓണത്തോടനുബന്ധിച്ച് വിപണനം നടത്താനായെന്ന് മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി, എം.ഡി കെ.എം വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

Top