പാല്‍ വില കൂട്ടണമെന്ന് മില്‍മ, ലിറ്ററിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് അടുത്ത അടിക്ക് കളമൊരുങ്ങുന്നു. പാല്‍ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിന് സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം കൂട്ടണം എന്നാണ് മില്‍മയുടെ ആവശ്യം. മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വര്‍ധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 45 രൂപ മുതല്‍ 50 രൂപ വരെയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തില്‍ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Top