Millions of ISIS Cash Destroyed in US Airstrike

മൊസൂള്‍: അപ്രതീക്ഷിതമായ വ്യോമാക്രമണത്തിലൂടെ ഐ.എസ് തീവ്രവാദികള്‍ പണം സൂക്ഷിച്ചിരുന്ന കെട്ടിട്ടങ്ങള്‍ അമേരിക്ക തകര്‍ത്തു. ഇറാഖിലെ മൊസൂളിലെ ഐ.എസ് ട്രഷറികളില്‍ ശേഖരിച്ച കോടിക്കണക്കിന് രൂപയുടെ നോട്ടുകളാണ് വന്‍വ്യോമാക്രമണത്തിലൂടെ യു.എസ് സൈന്യം കത്തിച്ചു കളഞ്ഞത്.

യുദ്ധചിലവിനും, മറ്റു ആക്രമണങ്ങള്‍ക്കുമായി ഐ.എസ് കരുതിവച്ച പണമാണ് യു.എസ് ആക്രമണത്തില്‍ കത്തിചാമ്പാലായത്. ഏത് കറന്‍സിയാണ് നശിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്തായാലും നശിപ്പിക്കപ്പെട്ട കറന്‍സികള്‍ക്ക് കോടികള്‍ മൂല്യം വരുമെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു.

900 കിലോ ബോംബുകള്‍ ഉപയോഗിച്ചാണ് ഐ.എസിന്റെ ഖജനാവുകള്‍ യു.എസ്. ഇല്ലാതാക്കിയത്. പണം സൂക്ഷിപ്പ് കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി അക്രമിച്ച് സ്വന്തം സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പൊക്കാനുള്ള ഐ.എസ് ശ്രമങ്ങള്‍ ഇല്ലാതാക്കാനണ് അമേരിക്കയുടെ ശ്രമം. നേരത്തെ ഐഎസ് നിയന്ത്രണത്തിലുള്ള എണ്ണകിണറുകളും യു.എസ് സൈന്യം അക്രമിച്ചു തകര്‍ത്തിരുന്നു.

മൊസൂളിലെ ജനവാസകേന്ദ്രത്തിനിടയില്‍ സ്ഥിതി ചെയ്യുന്ന പണം സൂക്ഷിപ്പ് വിതരണ കേന്ദ്രം കഴിഞ്ഞ കുറേ ദിവസങ്ങളായി സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് യു.എസ് സൈനികദ്യോഗസ്ഥര്‍ പറയുന്നു. ജനസാന്നിധ്യം ഏറ്റവും കുറഞ്ഞ സമയം നോക്കി ഒടുവില്‍ കേന്ദ്രം അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഏഴോളം സാധാരണകാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് സൈനികവൃത്തങ്ങള്‍ സമ്മതിക്കുന്നു.

Top