ആധാര്‍ വിവരങ്ങളടക്കം വെബില്‍ വില്‍പ്പനയ്‌ക്കെത്തിയതായി റിപ്പോർട്ട്

hackers

ഡൽഹി: ഇന്ത്യയിലെ എല്ലാ എയര്‍ടെല്‍ ഉപയോക്താക്കളുടെയും വിശദാംശങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡാറ്റ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കാണിച്ച് ഹാക്കർമാർ രംഗത്ത്. ലക്ഷക്കണക്കിന് പേരുടെ ആധാര്‍ വിവരങ്ങളടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ വെബില്‍ വില്‍പ്പനയ്‌ക്കെത്തിയതായാണ് റിപ്പോർട്ട്.

ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തിയെടുത്ത ഹാക്കര്‍മാര്‍ 25 ദശലക്ഷത്തിലധികം എയര്‍ടെല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് അവകാശപ്പെടുന്നത്. ഹാക്കര്‍മാര്‍ എയര്‍ടെല്‍ സുരക്ഷാ സംഘങ്ങളുമായി ആശയവിനിമയം നടത്തുകയും കമ്പനിയെ ബ്ലാക്ക് മെയില്‍ ചെയ്യാനും ബിറ്റ്‌കോയിനുകളിലൂടെ പണം നേടാനും ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

വെബില്‍ വില്‍പ്പനയ്ക്കുള്ള ഡാറ്റ വിതരണം ചെയ്യാനായി, ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ച് അവരുടെ കൈവശമുള്ള ഉപയോക്തൃ വിശദാംശങ്ങളുടെ ഒരു സാമ്പിള്‍ കാണിച്ചിരുന്നു. ചോര്‍ന്ന 25 ലക്ഷത്തില്‍ 2.5 ദശലക്ഷം സംഖ്യകള്‍ ജമ്മു കശ്മീര്‍ മേഖലയിലെ വരിക്കാരുടേതാണ്.

ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രാജഹാരിയയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 2021 ജനുവരിയില്‍ 25 ദശലക്ഷം എയര്‍ടെല്‍ വരിക്കാരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഓപ്പണ്‍ വെബ്ബില്‍ അപ്‌ലോഡ് ചെയ്യുകയും കമ്പനിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് രാജഹാരിയ പറയുന്നു. ചില നമ്പറുകള്‍ കോളര്‍ ഐഡന്റിഫിക്കേഷന്‍ അപ്ലിക്കേഷനായ ട്രൂകോളര്‍ ഉപയോഗിച്ച് ഇത് എയര്‍ടെല്ലിന്റേതു തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

Top