ഓണക്കാലത്ത് പാലിലെ മായം കണ്ടെത്താം; പരിശോധന ലാബിന്റെ പ്രവര്‍ത്തനം തുടങ്ങി

milk

കോഴിക്കോട്: ഓണക്കാലത്ത് പാലിന്റെ ആവശ്യം കൂടിയതിനാല്‍ പാലിന്റെ ഗുണനിലവാരം ഉറപ്പിക്കാന്‍ പാല്‍ പരിശോധന ലാബ് പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് സിവില്‍ സ്റ്റേഷനിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് സൗജന്യമായി പാല്‍ പരിശോധന നടത്താം

സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഗുണ നിയന്ത്രണ ഓഫീസിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഗുണമേന്മയുള്ള പാല്‍ ഉപയോഗം ഉറപ്പാക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലിലെ മായം കണ്ടെത്തുകയുമാണ് ലക്ഷ്യം.

പരിശോധനക്കായി പാക്കറ്റ് പാലുകള്‍ പൊട്ടിക്കാതെയും അല്ലാത്തവ കുറഞ്ഞത് 150 മില്ലീ ലിറ്ററും കൊണ്ട് വരണം. ഈ മാസം 10 വരെയാകും ലാബ് പ്രവര്‍ത്തിക്കുക.രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ലാബ് പ്രവര്‍ത്തിക്കും.

Top