ഓണത്തിനു മുമ്പേ സ്വകാര്യ ഡയറികള്‍ പാലിനു വിലകൂട്ടി

milk

കൊച്ചി : ഒരു പായ്ക്കറ്റ് പാലിന് 25 രൂപയായി വിലകൂട്ടി. നേരത്തെ, ഇത് 22 രൂപയായിരുന്നു. പുതിയ വില ചൊവ്വാഴ്ച നിലവില്‍ വരും.

കേരള ഡയറി അസോസിയേഷന്റെ കീഴിലുള്ള അന്‍പതിലേറെ സ്വകാര്യ ഡയറി ഉടമകളാണ് പാല്‍ വില കൂട്ടാന്‍ തീരുമാനിച്ചത്. തൈരിന് ഒരു പായ്ക്കറ്റിന് മുപ്പതു രൂപ ഈടാക്കാനും തീരുമാനിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള പാല്‍ സംസ്‌ക്കരണ ശാലകള്‍ പ്രവര്‍ത്തിക്കാന്‍ വന്‍തുകയാണ് മുതല്‍ മുടക്കിയിട്ടുള്ളതെന്ന് ഡയറി ഫാം അസോസിയേഷന്‍ പറയുന്നു.

സംസ്ഥാനത്ത് പ്രതിദിനം വേണ്ടത് 28 ലക്ഷം ലിറ്റര്‍ പാലാണ്. ഇതില്‍ പതിമൂന്നു ലക്ഷമാണ് സംസ്ഥാനത്തെ പാല്‍ ഉല്‍പാനം. ബാക്കി, ഇതരസംസ്ഥാനത്തു നിന്നാണ് കൊണ്ടുവരുന്നത്. കാലിത്തീറ്റയുടെ വില ഉയര്‍ന്നതും പാല്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായി.

അധിക ചെലവുമായി ഡയറി ഫാമുകള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്തതു കൊണ്ടാണ് പാല്‍ വില വര്‍ധിപ്പിക്കാന്‍ കേരള ഡയറി ഫാം അസോസിയേഷന്‍ തീരുമാനിച്ചത്. മില്‍മ ഒഴികെയുള്ള മറ്റു ബ്രാന്‍ഡുകളാണ് ഡയറി ഫാം അസോസിയേഷനു കീഴിലുള്ളത്.

Top