വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദപഠനത്തിന് ശേഷം സൈനിക പരിശീലനം നിര്‍ബന്ധമാക്കണം; കങ്കണ റണൗട്ട്

ബിരുദപഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്ന് നടി കങ്കണ റണൗട്ട്. സൈനിക പരിശീലനം ലഭിച്ചാല്‍ ജനങ്ങളില്‍ അച്ചടക്കമുണ്ടാവുമെന്നും കങ്കണ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കങ്കണ.

ജനങ്ങളില്‍ അച്ചടക്കബോധം വളര്‍ത്തുന്നതിന് ചെയ്യാവുന്ന ഏറ്റവും മികച്ച മാര്‍ഗം എന്ന നിലയ്ക്കാണ് സൈനിക പരിശീലനത്തെ കങ്കണ റണൗട്ട് കാണുന്നത്. ബിരുദപഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൈനികപരിശീലനം നിര്‍ബന്ധമാക്കിയാല്‍ മടിയും ഉത്തരവാദിത്വമില്ലായ്മയുമുള്ള ജനങ്ങളില്‍ നിന്ന് നമുക്ക് മോചിതരാവാമെന്ന് കങ്കണ അഭിപ്രായപ്പെടുന്നു.

കങ്കണ നായികയാവുന്ന എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്. സര്‍വേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ആശിഷ് വിദ്യാര്‍ഥിയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ”ചൈനയിലെയും പാകിസ്ഥാനിലെയും കലാകാരന്മാരോട് ബോളിവുഡ് അവരുടെ സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍, ക്രിക്കറ്റ് കളിക്കാര്‍ അവരെ കെട്ടിപ്പിടിക്കുമ്പോള്‍ അവരെ ശത്രുക്കളായി കരുതുന്നത് താന്‍ മാത്രമാണോയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത തനിക്ക് മാത്രമാണോയെന്നും സൈനികര്‍ ചോദിക്കും. ഇതിനാണ് ഞങ്ങള്‍ തേജസ് നിര്‍മ്മിച്ചത്.

അതിര്‍ത്തിയില്‍ പോരാടുമ്പോള്‍ തനിക്ക് പിന്നില്‍ നിന്ന് രാജ്യത്തെ ജനങ്ങള്‍ സംസാരിക്കുന്നത് ഒരു സൈനികന് എങ്ങനെ അനുഭവപ്പെടുന്നുവെന്നാണ് തേജസ് എന്ന ചിത്രം പറയുന്നത്. കങ്കണ കൂട്ടിച്ചേര്‍ത്തു.

Top