പാകിസ്ഥാന് ഏറ്റവും അനുയോജ്യം സൈനിക ഭരണമെന്ന് പര്‍വേസ് മുഷറഫ് . . . !

ഇസ്ലാമാബാദ്: പാകിസ്ഥാന് ഏറ്റവും അനുയോജ്യം സൈനിക ഭരണമെന്ന് പാകിസ്ഥാന്‍ മുന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫ്.

രാജ്യത്തിനെ ജനാധിപത്യ സര്‍ക്കാര്‍ എപ്പോഴും പിന്നോട്ടടിക്കുകയാണ് ചെയ്തത്. മുന്‍ സൈനികമേധാവികളായ ഫീല്‍ഡ് മാര്‍ഷല്‍ അയ്യൂബ് ഖാനെയും ജനറല്‍ സിയാവുല്‍ ഹഖിനെയും അദ്ദേഹം ശ്ലാഘിച്ചു. അയ്യൂബ് ഖാന്‍ ചരിത്രത്തിലിന്നുവരെയില്ലാത്ത തരത്തില്‍ നേട്ടങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പാകിസ്താനെ തകര്‍ച്ചയിലേക്കു തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം ഭൂട്ടോ സര്‍ക്കാറിനാണ്.

അതേസമയം, സിയയുടെ ചിലനയങ്ങള്‍ ഭീകരവാദത്തിന് സഹായകമായെന്നും അദ്ദേഹം സമ്മതിച്ചു.

അഴിമതിക്കേസില്‍ നവാസ് ശരീഫ് രാജിവെച്ചതിനുപിന്നാലെ പാകിസ്താനിലേക്ക് മടങ്ങിയെത്തുമെന്ന സൂചനയും അദ്ദേഹം നല്‍കി. ചികിത്സ പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കകം പാകിസ്താനിലേക്കു മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മുഷറഫ് വ്യക്തമാക്കി. ദുബൈയില്‍ ബി.ബി.ബി ഉര്‍ദുചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് മനസ്സുതുറന്നത്.

Top