ആവശ്യത്തിന് സൈനികരില്ല; മറ്റു രാജ്യങ്ങളില്‍ നിന്നും സേനയിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ ഒരുങ്ങി ജര്‍മ്മനി

ബെര്‍ലിന്‍: ആവശ്യത്തിനുള്ള സൈനികരില്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ജര്‍മ്മനി. രാജ്യത്തിന് യോഗ്യരായ സൈനികരെ ലഭിക്കാത്തതിനാലാണ് ജര്‍മ്മന്‍ സൈന്യത്തിന്റെ കുറവുകള്‍ പരിഹരിക്കാനുള്ള പുതിയ ശ്രമങ്ങള്‍.

ഐടി വിദഗ്ധര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ മേഖലകളിലേക്കുള്ള വിദഗ്ധരെയാണ് സൈന്യം മറ്റുരാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇതിനായി യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അപേക്ഷകരെ സൈനിക ജോലിക്കായി പരിഗണിക്കുമെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രാലയ മേധാവി അറിയിച്ചു.

2025 ആകുമ്പോഴേക്കും വിവിധ തസ്തികകളിലായി 21000 ആളുകളെ നിയമിച്ച് സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജര്‍മ്മനിയുടെ തീരുമാനം. 2024ഓടെ പ്രതിരോധ ബജറ്റ് 1.2 ശതമാനത്തില്‍ നിന്നും 1.5 ശതമാനത്തിലേക്ക് ഉയര്‍ത്താനും തീരുമാനമുണ്ട്. സൈന്യത്തിലെ വനിതാ പ്രാതിനിധ്യമുയര്‍ത്താനും പദ്ധതിയുണ്ട്. നിലവില്‍ 12 ശതമാനം സ്ത്രീകളാണ് സൈന്യത്തിലുള്ളത്.

Top