യുക്രൈനില്‍ സൈനിക വിമാനം തകര്‍ന്നു വീണു; 22 മരണം

കെയ്‌വ്: യുക്രൈനില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു. കിഴക്കന്‍ നഗരമായ കര്‍കൈവിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അന്റോണോവ്-26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കര്‍കൈവിലെ വ്യോമസേനാ സര്‍വകലാശാലയിലെ 27 സൈനിക വിദ്യാര്‍ഥികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൂന്നു പേരെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു

ചുഹൈവിലെ സൈനിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രണ്ടു കിലോമീറ്റര്‍ മാത്രം പിന്നിട്ട ശേഷമാണ് തകര്‍ന്നുവീണത്.

Top