ഇറ്റലിയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം

റോം: ഇറ്റലിയില്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്കിടെ സൈനിക വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു.

റോമില്‍ നിന്ന് 110 കി.മീ അകലെ ടെറാസിന എന്ന സ്ഥലത്താണ് സംഭവം. യൂറോ ഫൈറ്റര്‍ ജെറ്റ് വിമാനമാണ് തകര്‍ന്നു വീണത്.

അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പൈലറ്റിന്റെ മൃതദേഹം പുറത്തെത്തിക്കുകയും ചെയ്തു. ആയിരങ്ങളാണ് അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കുന്നതിന് എത്തിയത്. അതേസമയം, അപകട കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Top