ഇറാഖില്‍ യു.എസ് സൈനിക ക്യാമ്പിന് നേരെയുള്ള ഡ്രോണ്‍ ആക്രമണ തകര്‍ത്തെന്ന് സൈന്യം

ബാഗ്ദാദ്: ഇറാഖില്‍ യു.എസ് സൈനിക ക്യാമ്പിന് നേരെയുള്ള ഡ്രോണ്‍ ആക്രമണ തകര്‍ത്തെന്ന് സൈന്യം. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പുലര്‍ച്ചെ യു.എസ് നിയന്ത്രണത്തിലുള്ള അല്‍ അസദ് വ്യോമത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നില്‍ ആരാണ് എന്നത് സംബന്ധിച്ച സൂചനകള്‍ നല്‍കാന്‍ സൈന്യം തയ്യാറായില്ല. ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പിന്തുണയുള്ള സംഘടനകളുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യു.എസ് നേരത്തെ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിനെതിരെ ഇറാഖില്‍ വന്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലറങ്ങിയത്. ശിയാ നേതാവായ ആയത്തുല്ല അലി സിസ്താനി ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിക്കുകയും ഈ ക്രൂരതക്കെതിരെ ലോകം അണിനിരക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top