മിന്നലാക്രമണത്തിനു ശേഷം പാക് അതിര്‍ത്തി ലംഘിച്ച സൈനികന്‍ കുറ്റക്കാരനെന്നു കോടതി

ശ്രീനഗര്‍: 2016 സെപ്റ്റംബറില്‍ പാക് നിയന്ത്രണരേഖ മറികടന്ന് സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച സൈനികന്‍ കുറ്റക്കാരനെന്നു സൈനിക കോടതി.

ചന്ദുബാബുലാല്‍ ചവാനെയാണു സൈനിക കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം അതിര്‍ത്തി കടന്ന ചവാന്‍ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. ജനുവരിയില്‍ ഇയാളെ ഇന്ത്യന്‍ സൈന്യത്തിനു കൈമാറി. ഇതിനുശേഷമാണ് ചവാന്‍ ഇന്ത്യയില്‍ നിയമനടപടികള്‍ നേരിട്ടത്. കുറ്റം തെളിഞ്ഞതിനാല്‍ ചവാനെ മൂന്നു മാസത്തെ തടവുശിക്ഷയ്ക്കു കോടതി വിധിച്ചു. കോടതിയില്‍ കുറ്റക്കാരനാണെന്ന് ചവാന്‍ ഏറ്റുപറഞ്ഞു. ശിക്ഷ വിധിച്ചെങ്കിലും ചവാന് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

37 രാഷ്ട്രീയ റൈഫിള്‍സില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്ന ചവാന്‍, ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനു പിന്നാലെ അബദ്ധത്തില്‍ പാക് അതിര്‍ത്തി കടക്കുകയായിരുന്നു. മഹാരാഷ്ട്ര ബോര്‍വിഹിര്‍ സ്വദേശിയാണു ചവാന്‍.

Top