കശ്മീരില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് അപകടം; രണ്ട് പൈലറ്റുമാര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പൈലറ്റും സഹപൈലറ്റും മരിച്ചു.ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഗരേന്ദ് കാലാന്‍ ഗ്രാമത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.

ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. അപകടത്തിനു കാരണം സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം.പോലീസും സുരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഹെലികോപ്ടര്‍ രണ്ടായി തകരുകയും അതില്‍ ഒരു ഭാഗത്തിന് തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന.

റഷ്യന്‍ നിര്‍മിത എം ഐ 17 ഹെലികോപ്ടറാണ് ഇതെന്നു എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേനയുടെ ടെക്നിക്കല്‍ ടീം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Top