സിറിയയില്‍ വിമതരെ കൊന്നൊടുക്കാന്‍ സൈന്യത്തിന്റെ വ്യോമാക്രമണം ; 23 മരണം

ഡമാസ്‌കസ്: സിറിയയിലെ വിമതരെ ഉന്നമിട്ട് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

തെക്കുകിഴക്കന്‍ ഡമാസ്‌കസിലെ ഗോട്ട മേഖലയിലാണ് ആക്രമണമുണ്ടായത്.

വിമത മേഖലയില്‍ രണ്ടാഴ്ച മുന്പാണ് സൈന്യം ആക്രമണം തുടങ്ങിയത്.

ഇതിനുശേഷം ഇതുവരെ 120ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, മേഖലയില്‍ നിന്ന് വിമതരെ ഒഴിപ്പിക്കാതെ ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സൈന്യം.

കിഴക്കന്‍ ഗോട്ടയില്‍ നാലു ലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്.

Top