സോപോറില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടരുന്നു

army

ജമ്മുകശ്മീര്‍ : കശ്മീരിലെ സോപോറില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടരുന്നു. ലക്ഷ്‌കര്‍ ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

ഷോപിയാനിലെ സൈനിക ക്യാമ്പിനു സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിപെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി സൈനികര്‍ വെടിയുതിര്‍ത്തിരുന്നു. ഷോപിയാനിലെ നാഗീശന്‍ ക്യാമ്പിനു സമീപമാണ് സംഭവം. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Top