ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനായി പൊലീസും സൈന്യവും തിരച്ചില്‍ തുടരുന്നു

army

ശ്രീ​ന​ഗ​ര്‍ : ജമ്മു-കശ്മീരിലെ ബുഡ്ഗാമില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനായി പൊലീസും സൈന്യവും തിരച്ചില്‍ തുടരുന്നു. അവധിക്ക് നാട്ടിലെത്തിയിരുന്ന കരസേന ജവാന്‍ മുഹമ്മദ് യാസിനെയാണ് ബുഡ്ഗാം ഖാസിപൂരിലെ വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയത്.

ഇന്നലെ വൈകിട്ടോടെയാണ് ഇയാളെ കാണാതായത്. ഈ മാസം അവസാനം വരെ യാസീൻ അവധിയിലായിരുന്നു.

രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​ണ് സൈ​നി​ക​ര്‍​ക്കും ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സി​നും ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്. ബ​ദ്ഗാ​മി​ലെ സൈ​നി​ക​ന്‍റെ വീ​ട് സൈ​ന്യ​ത്തി​ന്‍റെ പൂ​ര്‍​ണ സു​ര​ക്ഷ​യി​ലാ​ണ്.

സ്ഥലത്തേക്ക് കരസേനയെയും അർധസൈനികവിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

Top