Militants flee with 5 rifles from security post in J&K’s Anantnag district

അനന്ത്‌നാഗ്: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സൈനിക പോസ്റ്റിലെ കാവല്‍ക്കാരുടെ തോക്കുകള്‍ ഭീകരര്‍ തട്ടിയെടുത്തെന്ന് പൊലീസ്.അഞ്ചോളം തോക്കുകള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

ഇന്നലെ അര്‍ധരാത്രിയോടെയാണ് അനന്ത്‌നാഗ് ജില്ലയിലെ സുരക്ഷാ പോസ്റ്റിലെ ജീവനക്കാരെ കീഴ്‌പ്പെടുത്തിയശേഷം തീവ്രവാദികള്‍ തോക്കുകളുമായി കടന്നുകളഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

തീവ്രവാദികളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. അതേസമയം, സംഭവസമയത്ത് സുരക്ഷാ പോസ്റ്റിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top