ജമ്മു-ശ്രീനഗർ ദേശീയപാതയിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്

ശ്രീനഗർ : ഖാസിഗുണ്ടിലെ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്.

വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ആർക്കും പരിക്കില്ല.

കുൽഗാം ജില്ലയിലെ ബോണിഗാമിൽ എത്തിയപ്പോഴാണ് വാഹനത്തിൽന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് വാഹനം ശ്രീനഗറിൽ നിന്ന് ജമ്മുവിലേയ്ക്ക് വരുകയായിരുന്നു.

ആക്രമണം നടന്ന പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു.

Top