കശ്മീരിലെ ത്രാല്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലാണ് സംഭവം. പുല്‍വാമയിലെ ത്രാല്‍, ബ്രാന്‍പതേരി മേഖലകളില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. മേഖലയിലേക്ക് കൂടുതല്‍ സേനാംഗങ്ങള്‍ എത്തിയിട്ടുണ്ട്.

രാഷ്ട്രീയ റൈഫിള്‍സും എസ്ഒജിയും കശ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഈ തെരച്ചിലിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ നിറയൊഴിച്ചു. പിന്നാലെ സൈന്യവും ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

Top