കശ്മീർ ബന്ദിപ്പോറയിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ സേന വധിച്ചു , തിരച്ചിൽ തുടരുന്നു

indian-army

ശ്രീനഗര്‍: കശ്മീരിര്‍ ബന്ദിപോരയിലെ ഹജിന്‍ മേഖലയില്‍ ഏറ്റുമുട്ടല്‍. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെ ഹജിന്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് ഒരു ഭീകരനെ വധിക്കാനായത്. കൂടുതല്‍ ഭീകരര്‍ സ്ഥലത്തുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.

Top