ജമ്മു കശ്മീര്‍ രജൗരി ജില്ലയില്‍ ഭീകരരുടെ ആയുധശേഖരം പൊലീസ് പിടികൂടി

army

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗരി ജില്ലയില്‍ ഭീകരരുടെ ആയുധശേഖരം പിടികൂടി. ഭീകരര്‍ ആക്രമണത്തിനായി ഒളിപ്പിച്ചുവെച്ച രണ്ട് എകെ റൈഫിള്‍സ്, മാഗസിന്‍, 60 വെടിയുണ്ട എന്നിവയാണ് ബുദാല്‍ പ്രദേശത്തു നിന്ന് പൊലീസ് കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Top